Latest Updates

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി  വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice